17. ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും അവള്‍ക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങള്‍ നേര്‍ന്നിരിക്കുന്ന നേര്‍ച്ച ഒക്കെയും ഞങ്ങള്‍ നിവര്‍ത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നേ; അന്നു ഞങ്ങള്‍ക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനര്‍ത്ഥവും നേരിട്ടിരുന്നില്ല.