17. നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്റെ വിളവും നിന്റെ ആഹാരവും അവര്‍ ഭക്ഷിച്ചുകളയും; അവര്‍ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവര്‍ നിന്റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവര്‍ വാള്‍ കൊണ്ടു ശൂന്യമാക്കിക്കളയും.