6. അതുകൊണ്ടു കാട്ടില്‍നിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കെതിരെ പതിയിരിക്കും; അവയില്‍ നിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങള്‍ വളരെയല്ലോ? അവരുടെ പിന്‍ മാറ്റങ്ങളും പെരുകിയിരിക്കുന്നു.