27. ദേശത്തു ഒരു കൊടി ഉയര്‍ത്തുവിന്‍ ; ജാതികളുടെ ഇടയില്‍ കാഹളം ഊതുവിന്‍ ; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിന്‍ ; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിന്‍ ; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിന്‍ ; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിന്‍ .