1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2. ഞാന്‍ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങള്‍ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാര്‍.
3. വ്യര്‍ത്ഥവാക്കുകള്‍ക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാന്‍ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
4. നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
5. ഞാന്‍ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
6. ഞാന്‍ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാന്‍ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
7. ഇപ്പോഴോ അവന്‍ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവര്‍ഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
8. നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചല്‍ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
9. അവന്‍ കോപത്തില്‍ എന്നെ കീറി ഉപദ്രവിക്കുന്നു; അവന്‍ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂര്‍പ്പിക്കുന്നു.
10. അവര്‍ എന്റെ നേരെ വായ്പിളര്‍ക്കുംന്നു; നിന്ദയോടെ അവര്‍ എന്റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
11. ദൈവം എന്നെ അഭക്തന്റെ പക്കല്‍ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍ എന്നെ അകപ്പെടുത്തുന്നു.
12. ഞാന്‍ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവന്‍ എന്നെ പിടരിക്കു പിടിച്ചു തകര്‍ത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിര്‍ത്തിയിരിക്കുന്നു.
13. അവന്റെ അസ്ത്രങ്ങള്‍ എന്റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുംന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
14. അവന്‍ എന്നെ ഇടിച്ചിടിച്ചു തകര്‍ക്കുംന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
15. ഞാന്‍ രട്ടു എന്റെ ത്വക്കിന്മേല്‍ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയില്‍ ഇട്ടിരിക്കുന്നു.
16. കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേല്‍ അന്ധതമസ്സു കിടക്കുന്നു.
17. എങ്കിലും സാഹസം എന്റെ കൈകളില്‍ ഇല്ല. എന്റെ പ്രാര്‍ത്ഥന നിര്‍മ്മലമത്രേ.
18. അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
19. ഇപ്പോഴും എന്റെ സാക്ഷി സ്വര്‍ഗ്ഗത്തിലും എന്റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു.
20. എന്റെ സ്നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീര്‍ പൊഴിക്കുന്നു.
21. അവന്‍ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
22. ചില ആണ്ടു കഴിയുമ്പോഴേക്കു ഞാന്‍ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.