Home / Malayalam / Malayalam Bible / Web / Job

 

Job, Chapter 29

  
1. ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാല്‍
  
2. അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.
  
3. അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താല്‍ ഞാന്‍ ഇരുട്ടില്‍ കൂടി നടന്നു
  
4. എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സര്‍വ്വശക്തന്‍ എന്നോടുകൂടെ വസിക്കയും.
  
5. എന്റെ മക്കള്‍ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാന്‍ ആയെങ്കില്‍ കൊള്ളായിരുന്നു.
  
6. അന്നു ഞാന്‍ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.
  
7. ഞാന്‍ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതില്‍ക്കല്‍ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വേക്കുമ്പോള്‍
  
8. യൌവനക്കാര്‍ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാര്‍ എഴുന്നേറ്റുനിലക്കും.
  
9. പ്രഭുക്കന്മാര്‍ സംസാരം നിര്‍ത്തി, കൈകൊണ്ടു വായ്പൊത്തും.
  
10. ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും.
  
11. എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നലകും.
  
12. നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന്‍ വിടുവിച്ചു.
  
13. നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേല്‍ വന്നു; വിധവയുടെ ഹൃദയത്തെ ഞാന്‍ സന്തോഷം കൊണ്ടു ആര്‍ക്കുംമാറാക്കി.
  
14. ഞാന്‍ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.
  
15. ഞാന്‍ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു.
  
16. ദരിദ്രന്മാര്‍ക്കും ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു.
  
17. നീതികെട്ടവന്റെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്റെ പല്ലിന്‍ ഇടയില്‍നിന്നു ഇരയെ പറിച്ചെടുത്തു.
  
18. എന്റെ കൂട്ടില്‍വെച്ചു ഞാന്‍ മരിക്കും; ഹോല്‍പക്ഷിയെപ്പോലെ ഞാന്‍ ദീര്‍ഘായുസ്സോടെ ഇരിക്കും.
  
19. എന്റെ വേര്‍ വെള്ളത്തോളം പടര്‍ന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേല്‍ മഞ്ഞു രാപാര്‍ക്കുംന്നു.
  
20. എന്റെ മഹത്വം എന്നില്‍ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യില്‍ പുതുകുന്നു എന്നു ഞാന്‍ പറഞ്ഞു.
  
21. മനുഷ്യര്‍ കാത്തിരുന്നു എന്റെ വാക്കു കേള്‍ക്കും; എന്റെ ആലോചന കേള്‍പ്പാന്‍ മിണ്ടാതിരിക്കും.
  
22. ഞാന്‍ സംസാരിച്ചശേഷം അവര്‍ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേല്‍ ഇറ്റിറ്റു വീഴും.
  
23. മഴെക്കു എന്നപോലെ അവര്‍ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവര്‍ വായ്പിളര്‍ക്കും.
  
24. അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.
  
25. ഞാന്‍ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ വസിക്കും;