44. നിങ്ങള്‍ പിശാചെന്ന പിതാവിന്റെ മക്കള്‍; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കുലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ടു സത്യത്തില്‍ നിലക്കുന്നതുമില്ല. അവന്‍ ഭോഷകു പറയുമ്പോള്‍ സ്വന്തത്തില്‍ നിന്നു എടുത്തു പറയുന്നു; അവന്‍ ഭോഷ്ക പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.