11. അപ്പോള്‍ യെഹൂദയില്‍നിന്നു മൂവായിരംപേര്‍ ഏതാംപാറയുടെ ഗഹ്വരത്തിങ്കല്‍ ചെന്നു ശിംശോനോടുഫെലിസ്ത്യര്‍ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോടു ഇച്ചെയ്തതു എന്തു എന്നു ചോദിച്ചു. അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു എന്നു അവന്‍ അവരോടു പറഞ്ഞു.