3. അവര്‍ എഫ്രയീംമലനാട്ടില്‍ മീഖാവിന്റെ വീടുവരെ എത്തി രാത്രി അവിടെ പാര്‍ത്തു. മീഖാവിന്റെ വീട്ടിന്നരികെ എത്തിയപ്പോള്‍ അവര്‍ ആ ലേവ്യയുവാവിന്റെ ശബ്ദം കേട്ടറിഞ്ഞു അവിടെ കയറിച്ചെന്നു അവനോടുനിന്നെ ഇവിടെ കൊണ്ടുവന്നതു ആര്‍? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്കു ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.