28. അഹരോന്റെ മകനായ എലെയാസാരിന്റെ മകന്‍ ഫീനെഹാസ് ആയിരുന്നു അക്കാലത്തു തിരുസന്നിധിയില്‍ നിന്നിരുന്നതു. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമേ എന്നു അവര്‍ ചോദിച്ചതിന്നുചെല്ലുവിന്‍ ; നാളെ ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.