14. സകലജഡത്തിന്റെയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം തന്നേ. അതുകൊണ്ടത്രേ ഞാന്‍ യിസ്രായേല്‍മക്കളോടുയാതൊരു ജഡത്തിന്റെ രക്തവും നിങ്ങള്‍ ഭക്ഷിക്കരുതു എന്നു കല്പിച്ചതു; സകലജഡത്തിന്റെയും ജീവന്‍ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.