9. ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചു പോന്ന ലേവ്യരും സകലജനത്തോടുംഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവേക്കു വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുതു കരകയും അരുതു എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോള്‍ കരഞ്ഞുപോയിരുന്നു.