18. എന്നാല്‍ ജനത്തോടു നീ പറയേണ്ടതുനാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ഇറച്ചി തിന്നും; ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും? മിസ്രയീമില്‍ ഞങ്ങള്‍ക്കു നന്നായിരുന്നു എന്നു നിങ്ങള്‍ പറഞ്ഞു യഹോവ കേള്‍ക്കെ കരഞ്ഞുവല്ലോ; ആകയാല്‍ യഹോവ നിങ്ങള്‍ക്കു ഇറച്ചി തരികയും നിങ്ങള്‍ തിന്നുകയും ചെയ്യും.