Home / Malayalam / Malayalam Bible / Web / Psalms

 

Psalms, Chapter 120

  
1. ആരോഹണഗീതം
  
2. എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
  
3. യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
  
4. വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
  
5. വീരന്റെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും പൂവത്തിന്‍ കനലും തന്നേ.
  
6. ഞാന്‍ മേശെക്കില്‍ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാര്‍ക്കുംടാരങ്ങളില്‍ പാര്‍ക്കുംന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
  
7. സമാധാനദ്വേഷിയോടുകൂടെ പാര്‍ക്കുംന്നതു എനിക്കു മതിമതിയായി.
  
8. ഞാന്‍ സമാധാനപ്രിയനാകുന്നു; ഞാന്‍ സംസാരിക്കുമ്പോഴോ അവര്‍ കലശല്‍ തുടങ്ങുന്നു.