Home / Malayalam / Malayalam Bible / Web / Psalms

 

Psalms, Chapter 121

  
1. ആരോഹണഗീതം
  
2. ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
  
3. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു.
  
4. നിന്റെ കാല്‍ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.
  
5. യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
  
6. യഹോവ നിന്റെ പരിപാലകന്‍ ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍.
  
7. പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
  
8. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.
  
9. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.