Home / Malayalam / Malayalam Bible / Web / Psalms

 

Psalms, Chapter 127

  
1. ശലോമോന്റെ ഒരു ആരോഹണഗീതം
  
2. യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.
  
3. നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.
  
4. മക്കള്‍, യഹോവ നലകുന്ന അവകാശവും ഉദര ഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നേ.
  
5. വീരന്റെ കയ്യിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കള്‍.
  
6. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ ; നഗരവാതില്‍ക്കല്‍വെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ലജ്ജിച്ചുപോകയില്ല.