2. യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
3. അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.
4. ഉഴവുകാര്‍ എന്റെ മുതുകിന്മേല്‍ ഉഴുതു; ഉഴവു ചാലുകളെ അവര്‍ നീളത്തില്‍ കീറി.
5. യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
6. സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍ തിരിഞ്ഞുപോകട്ടെ.
7. വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.
8. കൊയ്യുന്നവന്‍ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവന്‍ തന്റെ മാര്‍വ്വിടം ആകട്ടെ നിറെക്കയില്ല.
9. യഹോവയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവര്‍ പറയുന്നതുമില്ല.