2. യഹോവേ, ആഴത്തില്‍നിന്നു ഞാന്‍ നിന്നോടു നിലവിളിക്കുന്നു;
3. കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; നിന്റെ ചെവി എന്റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.
4. യഹോവേ, നീ അകൃത്യങ്ങളെ ഔര്‍മ്മവെച്ചാല്‍ കര്‍ത്താവേ, ആര്‍ നിലനിലക്കും?
5. എങ്കിലും നിന്നെ ഭയപ്പെടുവാന്‍ തക്കവണ്ണം നിന്റെ പക്കല്‍ വിമോചനം ഉണ്ടു.
6. ഞാന്‍ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെച്ചിരിക്കുന്നു.
7. ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാള്‍, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാള്‍ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
8. യിസ്രായേലേ, യഹോവയില്‍ പ്രത്യാശവെച്ചുകൊള്‍ക; യഹോവേക്കു കൃപയും അവന്റെപക്കല്‍ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
9. അവന്‍ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍നിന്നൊക്കെയും വീണ്ടെടുക്കും.