Home / Malayalam / Malayalam Bible / Web / Psalms

 

Psalms, Chapter 3

  
1. യഹോവേ, എന്റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍ അനേകര്‍ ആകുന്നു.
  
2. അവന്നു ദൈവത്തിങ്കല്‍ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
  
3. നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു.
  
4. ഞാന്‍ യഹോവയോടു ഉച്ചത്തില്‍ നിലവിളിക്കുന്നു; അവന്‍ തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
  
5. ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല്‍ ഉണര്‍ന്നുമിരിക്കുന്നു.
  
6. എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
  
7. യഹോവേ, എഴുന്നേല്‍ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകര്‍ത്തുകളഞ്ഞു.
  
8. രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേല്‍ വരുമാറാകട്ടെ. സേലാ.