1. നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍, അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
2. മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതം ഉയരംകൊണ്ടു മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
3. അതിന്റെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
4. ഇതാ, രാജാക്കന്മാര്‍ കൂട്ടം കൂടി; അവര്‍ ഒന്നിച്ചു കടന്നുപോയി.
5. അവര്‍ അതു കണ്ടു അമ്പരന്നു, അവര്‍ പരിഭ്രമിച്ചു ഔടിപ്പോയി.
6. അവര്‍ക്കും അവിടെ വിറയല്‍ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെ വേദന പിടിച്ചു.
7. നീ കിഴക്കന്‍ കാറ്റുകൊണ്ടു തര്‍ശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തില്‍, നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
8. ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങള്‍ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
9. ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യില്‍ നീതി നിറഞ്ഞിരിക്കുന്നു.
10. നിന്റെ ന്യായവിധികള്‍നിമിത്തം സീയോന്‍ പര്‍വ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാര്‍ ആനന്ദിക്കയും ചെയ്യുന്നു.
11. സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിന്‍ ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിന്‍ .
12. വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിന്‍ .
13. ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴിനടത്തും.