Home / Malayalam / Malayalam Bible / Web / Psalms

 

Psalms, Chapter 76

  
1. ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
  
2. അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
  
3. അവിടെവെച്ചു അവന്‍ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകര്‍ത്തുകളഞ്ഞു. സേലാ.
  
4. ശാശ്വതപര്‍വ്വതങ്ങളെക്കാള്‍ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
  
5. ധൈര്യശാലികളെ കൊള്ളയിട്ടു അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്കു ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
  
6. യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാല്‍ തേരും കുതിരയും ഗാഢനിദ്രയില്‍ വീണു.
  
7. നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാല്‍ തിരുമുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍?
  
8. സ്വര്‍ഗ്ഗത്തില്‍നിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍
  
9. ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ടു അമര്‍ന്നിരുന്നു. സേലാ.
  
10. മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.
  
11. നിങ്ങളുടെ ദൈവമായ യഹോവേക്കു നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍ ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
  
12. അവന്‍ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്കും അവന്‍ ഭയങ്കരനാകുന്നു. സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.