1. യഹോവ വിശുദ്ധപര്‍വ്വതത്തില്‍ സ്ഥാപിച്ച നഗരത്തെ,
2. സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
3. ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു. സേലാ.
4. ഞാന്‍ എന്റെ പരിചയക്കാരുടെ കൂട്ടത്തില്‍ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യര്‍, സോര്‍, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവന്‍ അവിടെ ജനിച്ചു.
5. ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.
6. യഹോവ വംശങ്ങളെ എഴുതുമ്പോള്‍ഇവന്‍ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.
7. എന്റെ ഉറവുകള്‍ ഒക്കെയും നിന്നില്‍ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും. (ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തില്‍ പ്രതിഗാനത്തിന്നായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.)