1. നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാര്‍ക്കയും ചെയ്യുമ്പോള്‍
2. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തില്‍ മൂന്നു പട്ടണം വേറുതിരിക്കേണം.
3. ആരെങ്കിലും കുലചെയ്തുപോയാല്‍ അവിടേക്കു ഔടിപ്പോകേണ്ടതിന്നു നീ ഒരു വഴി ഉണ്ടാക്കുകയും നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;
4. കുല ചെയ്തിട്ടു അവിടേക്കു ഔടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാല്‍ഒരുത്തന്‍ പൂര്‍വ്വദ്വേഷംകൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നുപോയെങ്കില്‍, എങ്ങനെയെന്നാല്‍
5. മരംവെട്ടുവാന്‍ ഒരുത്തന്‍ കൂട്ടുകാരനോടുകൂടെ കാട്ടില്‍ പോയി മരംവെട്ടുവാന്‍ കോടാലി ഔങ്ങുമ്പോള്‍ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവന്‍ മരിച്ചുപോയാല്‍,
6. ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകന്‍ മനസ്സിന്റെ ഉഷ്ണത്തോടെ പിന്‍ തുടര്‍ന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാന്‍ അവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂര്‍വ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.
7. അതുകൊണ്ടു മൂന്നു പട്ടണം വേറുതിരിക്കേണമെന്നു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു.
8. നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു എല്ലാനാളും അവന്റെ വഴികളില്‍ നടക്കയും ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താല്‍ നിന്റെ ദൈവമായ യഹോവ
9. നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിര്‍ വിശാലമാക്കി നിന്റെ പിതാക്കന്മാര്‍ക്കും കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാല്‍ ഈ മൂന്നു പട്ടണങ്ങള്‍ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം.
10. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു കുറ്റമില്ലാത്ത രക്തം ചിന്നീട്ടു നിന്റെമേല്‍ രക്തപാതകം ഉണ്ടാകരുതു.
11. എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയാല്‍,
12. അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യില്‍ ഏല്പിക്കേണം.
13. നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലില്‍നിന്നു നീക്കക്കളയേണം.
14. നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്റെ അവകാശത്തില്‍ പൂര്‍വ്വന്മാര്‍ വെച്ചിരിക്കുന്നതായ കൂട്ടുകാരന്റെ അതിര്‍ നീക്കരുതു.
15. മനുഷ്യന്‍ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നില്‍ക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ കാര്യം ഉറപ്പാക്കേണം.
16. ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാന്‍ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാല്‍
17. തമ്മില്‍ വ്യവഹാരമുള്ള രണ്ടുപേരും യഹോവയുടെ സന്നിധിയില്‍ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്‍ക്കേണം.
18. ന്യായാധിപന്മാര്‍ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്റെ നേരെ കള്ളസ്സാകഷ്യം പറഞ്ഞു എന്നും കണ്ടാല്‍
19. അവന്‍ സഹോദരന്നു വരുത്തുവാന്‍ നിരൂപിച്ചതുപോലെ നിങ്ങള്‍ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം.
20. ഇനി നിങ്ങളുടെ ഇടയില്‍ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന്നു ശേഷമുള്ളവര്‍ കേട്ടു ഭയപ്പെടേണം. നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവന്‍ , കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈകൂ പകരം കൈ, കാലിന്നു പകരം കാല്‍.
|