|
Isaiah, Chapter 18
1. അയ്യോ, കൂശിലെ നദികള്‍ക്കരികെ ചിറകു കിരുകിരുക്കുന്നതും കടല്‍വഴിയായി വെള്ളത്തിന്മേല്‍ ഞാങ്ങണകൊണ്ടുള്ള തോണികളില്‍ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!
2. ശീഘ്രദൂതന്മാരേ, നിങ്ങള്‍ ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളുമായ ജാതിയുടെ അടുക്കല്‍, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കല്‍, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കല്‍ തന്നേ ചെല്ലുവിന്‍ .
3. ഭൂതലത്തിലെ സര്‍വ്വനിവാസികളും ഭൂമിയില്‍ പാര്‍ക്കുംന്നവരും ആയുള്ളോരേ, പര്‍വ്വതത്തിന്മേല്‍ കൊടി ഉയര്‍ത്തുമ്പോള്‍, നിങ്ങള്‍ നോക്കുവിന്‍ ; കാഹളം ഊതുമ്പോള്‍ കേള്‍പ്പിന്‍ .
4. യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുവെയില്‍ തെളിഞ്ഞു മൂക്കുമ്പോള്‍, കൊയ്ത്തുകാലത്തു ഉഷ്ണത്തില്‍ മേഘം മഞ്ഞു പൊഴിക്കുമ്പോള്‍, ഞാന്‍ എന്റെ നിവാസത്തില്‍ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
5. കൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ, മൂക്കുമ്പോള്‍, അവന്‍ അരിവാള്‍കൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.
6. അതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനല്‍ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതു കൊണ്ടു വര്‍ഷം കഴിക്കും.
7. ആ കാലത്തു ദീര്‍ഘകായന്മാരും മൃദുചര്‍മ്മികളും ആയ ജാതി, ആരംഭംമുതല്‍ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോന്‍ പര്‍വ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവേക്കു തിരുമുല്‍ക്കാഴ്ചകൊണ്ടുവരും.
|
|
Text source: Text from http://bible.nishad.net/, for more details contact Nishad Hussain Kaippally, Phone +971 50 868 0 968, Exhibitions, Interiors, Photography, Design, Brand Development, Event Management.
|
|
This project is based on delivering free-of-charge the Word of the Lord in all the world by using electronic means. If you want to contact us, you can do this by writing to the following e-mail: bible-study.xyz@hotmail.com |
|
|
SELECT VERSION
COMPARE WITH OTHER BIBLES
|
|