1. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
2. യിസ്രായേല്‍മക്കള്‍ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചു നില്‍ക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാന്‍ യഹോവ ആകുന്നു.
3. നീ അവരോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങളുടെ തലമുറകളില്‍ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേല്‍മക്കള്‍ യഹോവേക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താല്‍ അവനെ എന്റെ മുമ്പില്‍നിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ ആകുന്നു.
4. അഹരോന്റെ സന്തതിയില്‍ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ളസ്രവക്കാരനോ ആയാല്‍ അവന്‍ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു; ശവത്താല്‍ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും
5. അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ടു അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും
6. ഇങ്ങനെ തൊട്ടുതീണ്ടിയവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍ ദേഹം വെള്ളത്തില്‍ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുതു.
7. സൂര്യന്‍ അസ്തമിച്ചശേഷം അവന്‍ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കാം; അതു അവന്റെ ആഹാരമല്ലോ.
8. താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താല്‍ അശുദ്ധമാക്കരുതു; ഞാന്‍ യഹോവ ആകുന്നു.
9. ആകയാല്‍ അവര്‍ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേല്‍ പാപം വരുത്തുകയും അതിനാല്‍ മരിക്കയും ചെയ്യാതിരിപ്പാന്‍ അവ പ്രമാണിക്കേണം; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
10. യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കല്‍ വന്നു പാര്‍ക്കുംന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.
11. എന്നാല്‍ പുരോഹിതന്‍ ഒരുത്തനെ വിലെക്കു വാങ്ങിയാല്‍ അവന്നും വീട്ടില്‍ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവര്‍ക്കും അവന്റെ ആഹാരം ഭക്ഷിക്കാം.
12. പുരോഹിതന്റെ മകള്‍ അന്യകുടുംബക്കാരന്നു ഭാര്യയായാല്‍ അവള്‍ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു.
13. പുരോഹിതന്റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തില്‍ എന്നപോലെ മടങ്ങിവന്നാല്‍ അവള്‍ക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാല്‍ യാതൊരു അന്യനും അതു ഭക്ഷിക്കരുതു.
14. ഒരുത്തന്‍ അബദ്ധവശാല്‍ വിശുദ്ധസാധനം ഭക്ഷിച്ചുപോയാല്‍ അവന്‍ വിശുദ്ധസാധനം അഞ്ചില്‍ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം.
15. യിസ്രായേല്‍മക്കള്‍ യഹോവേക്കു അര്‍പ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍ അശുദ്ധമാക്കരുതു.
16. അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതില്‍ അവരുടെ മേല്‍ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
17. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
18. നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ കോലാടുകളില്‍നിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.
19. ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുതു; അതിനാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
20. കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതു; ഇവയില്‍ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു;
21. അവയവങ്ങളില്‍ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അര്‍പ്പിക്കാം; എന്നാല്‍ നേര്‍ച്ചയായിട്ടു അതു പ്രസാദമാകയില്ല.
22. വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവേക്കു അര്‍പ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു.
23. അന്യന്റെ കയ്യില്‍നിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അര്‍പ്പിക്കരുതു; അവേക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
24. യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
25. ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാല്‍ ഏഴു ദിവസം തള്ളയുടെ അടുക്കല്‍ ഇരിക്കേണം; എട്ടാം ദിവസം മുതല്‍ അതു യഹോവേക്കു ദഹനയാഗമായി പ്രസാദമാകും.
26. പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തില്‍ അറുക്കരുതു.
27. യഹോവേക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.
28. അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതില്‍ ഒട്ടും ശേഷിപ്പിക്കരുതു; ഞാന്‍ യഹോവ ആകുന്നു.
29. ആകയാല്‍ നിങ്ങള്‍ എന്റെ കല്പനകള്‍ പ്രമാണിച്ചു ആചരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
30. എന്റെ വിശുദ്ധനാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുതു; യിസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
31. നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ യഹോവ ആകുന്നു.
|