|
Nehemiah, Chapter 10
1. മുദ്രയിട്ടവര്‍ ആരെല്ലാമെന്നാല്‍ഹഖല്യാവിന്റെ മകനായ ദേശാധിപതി നെഹെമ്യാവു,
2. സിദെക്കീയാവു, സെരായാവു, അസര്‍യ്യാവു,
3. യിരെമ്യാവു, പശ്ഹൂര്‍, അമര്‍യ്യാവു,
4. മല്‍ക്കീയാവു, ഹത്തൂശ്, ശെബന്യാവു, മല്ലൂക്,
5. ,6 ഹരീം, മെരേമോത്ത്, ഔബദ്യാവു, ദാനീയേല്‍,
6. ഗിന്നെഥോന്‍ , ബാരൂക്, മെശുല്ലാം,
7. അബീയാവു, മീയാമീന്‍ , മയസ്യാവു, ബില്‍ഗായി, ശെമയ്യാവു; ഇവര്‍ പുരോഹിതന്മാര്‍.
8. പിന്നെ ലേവ്യര്‍; അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരില്‍ ബിന്നൂവിയും
9. കദ്മീയേലും അവരുടെ സഹോദരന്മാരായ ശെബന്യാവു, ഹോദീയാവു,
10. കെലീതാ, പെലായാവു, ഹാനാന്‍ , മീഖാ,
11. രെഹോബ്, ഹശബ്യാവു, സക്കൂര്‍, ശേരെബ്യാവു,
12. ശെബന്യാവു, ഹോദീയാവു, ബാനി, ബെനീനു.
13. ജനത്തിന്റെ തലവന്മാര്‍പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
14. ബാനി, ബുന്നി, അസാദ്, ബേബായി,
15. അദോനീയാവു, ബിഗ്വായി, ആദീന്‍ ,
16. ആതേര്‍, ഹിസ്കീയാവു, അസ്സൂര്‍,
17. ഹോദീയാവു, ഹാശും, ബേസായി,
18. ഹാരീഫ്, അനാഥോത്ത്, നേബായി,
19. മഗ്പിയാശ്, മെശുല്ലാം, ഹേസീര്‍,
20. മെശേസബെയേല്‍, സാദോക്, യദൂവ,
21. പെലത്യാവു, ഹനാന്‍ , അനായാവു,
22. ഹോശേയ, ഹനന്യാവു, ഹശ്ശൂബ്,
23. ഹല്ലോഹേശ്, പില്‍ഹാ, ശോബേക്,
24. രെഹൂം, ഹശബ്നാ, മയസേയാവു,
25. അഹീയാവു, ഹനാന്‍ , ആനാന്‍ ,
26. മല്ലൂക്, ഹാരീം, ബയനാ എന്നിവര്‍ തന്നേ.
27. ശേഷംജനത്തില്‍ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേര്‍പെട്ടു ദൈവത്തിന്റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞു വന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനം തിരിച്ചറിവുള്ള ഏവരും
28. ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേര്‍ന്നു ദൈവത്തിന്റെ ദാസനായ മോശെമുഖാന്തരം നല്കപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കര്‍ത്താവായ യഹോവയുടെ സകലകല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ചു ആചരിക്കുമെന്നും
29. ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികള്‍ക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാര്‍ക്കും അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലെന്നും
30. ദേശത്തെ ജാതികള്‍ ശബ്ബത്തുനാളില്‍ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാന്‍ കൊണ്ടുവന്നാല്‍ ഞങ്ങള്‍ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
31. ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങള്‍ക്കും വിശുദ്ധസാധനങ്ങള്‍ക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കേണ്ടുന്ന
32. പാപയാഗങ്ങള്‍ക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലില്‍ മൂന്നില്‍ ഒന്നു കൊടുക്കാമെന്നും ഞങ്ങള്‍ ഒരു ചട്ടം നിയമിച്ചു.
33. ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേല്‍ കത്തിപ്പാന്‍ ആണ്ടുതോറും നിശ്ചിതസമയങ്ങളില്‍ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;
34. ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സര്‍വ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും
35. ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളില്‍ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തില്‍ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കല്‍ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടു ചെല്ലേണ്ടതിന്നും
36. ഞങ്ങളുടെ തരിമാവിന്റെയും ഉദര്‍ച്ചാര്‍പ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ അറകളില്‍ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിന്നും തന്നേ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാപട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നതു.
37. എന്നാല്‍ ലേവ്യര്‍ ദശാംശം വാങ്ങുമ്പോള്‍ അഹരോന്യനായോരു പുരോഹിതന്‍ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്റെ ദശാംശം ലേവ്യര്‍ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളില്‍ കൊണ്ടുചെല്ലേണം.
38. വിശുദ്ധമന്ദിരത്തിന്റെ ഉപകരണങ്ങളും അതില്‍ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേല്‍മക്കളും ലേവ്യരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ഉദര്‍ച്ചാര്‍പ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങള്‍ കൈവിടുകയില്ല.
|
|
Text source: Text from http://bible.nishad.net/, for more details contact Nishad Hussain Kaippally, Phone +971 50 868 0 968, Exhibitions, Interiors, Photography, Design, Brand Development, Event Management.
|
|
This project is based on delivering free-of-charge the Word of the Lord in all the world by using electronic means. If you want to contact us, you can do this by writing to the following e-mail: bible-study.xyz@hotmail.com |
|
|
SELECT VERSION
COMPARE WITH OTHER BIBLES
|
|