|
Psalms, Chapter 111
1. യഹോവയെ സ്തുതിപ്പിന്‍ . ഞാന്‍ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണ്ണഹൃദയത്തോടെ യഹോവേക്കു സ്തോത്രം ചെയ്യും.
2. യഹോവയുടെ പ്രവൃത്തികള്‍ വലിയവയും അവയില്‍ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
3. അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു.
4. അവന്‍ തന്റെ അത്ഭുതങ്ങള്‍ക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവന്‍ തന്നേ.
5. തന്റെ ഭക്തന്മാര്‍ക്കും അവന്‍ ആഹാരം കൊടുക്കുന്നു; അവന്‍ തന്റെ നിയമത്തെ എന്നേക്കും ഔര്‍ക്കുംന്നു.
6. ജാതികളുടെ അവകാശം അവന്‍ സ്വജനത്തിന്നു കൊടുത്തതില്‍ തന്റെ പ്രവൃത്തികളുടെ ശക്തി അവര്‍ക്കും പ്രസിദ്ധമാക്കിയിരിക്കുന്നു.
7. അവന്റെ കൈകളുടെ പ്രവൃത്തികള്‍ സത്യവും ന്യായവും ആകുന്നു;
8. അവന്റെ പ്രമാണങ്ങള്‍ എല്ലാം വിശ്വാസ്യം തന്നേ.
9. അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
10. അവന്‍ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
11. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനിലക്കുന്നു.
|
|
Text source: Text from http://bible.nishad.net/, for more details contact Nishad Hussain Kaippally, Phone +971 50 868 0 968, Exhibitions, Interiors, Photography, Design, Brand Development, Event Management.
|
|
This project is based on delivering free-of-charge the Word of the Lord in all the world by using electronic means. If you want to contact us, you can do this by writing to the following e-mail: bible-study.xyz@hotmail.com |
|
|
SELECT VERSION
COMPARE WITH OTHER BIBLES
|
|