|
Psalms, Chapter 53
1. ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയന്നു; അവര്‍ വഷളന്മാരായി, മ്ളേച്ഛമായ നീതികേടു പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.
2. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്നു കാണ്മാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
3. എല്ലാവരും പിന്‍ വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ പോലും ഇല്ല.
4. നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.
5. ഭയമില്ലാതിരുന്നേടത്തു അവര്‍ക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
6. സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യര്‍ ചെന്നു ശൌലിനോടുദാവീദ് ഞങ്ങളുടെ അടുക്കെ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചമെച്ചതു.)
|
|
Text source: Text from http://bible.nishad.net/, for more details contact Nishad Hussain Kaippally, Phone +971 50 868 0 968, Exhibitions, Interiors, Photography, Design, Brand Development, Event Management.
|
|
This project is based on delivering free-of-charge the Word of the Lord in all the world by using electronic means. If you want to contact us, you can do this by writing to the following e-mail: bible-study.xyz@hotmail.com |
|
|
SELECT VERSION
COMPARE WITH OTHER BIBLES
|
|